
ന്യൂഡൽഹി: റഷ്യ- യുക്രെയിൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരുടെ രാജ്യം വിടാൻ നിർദ്ദേശിച്ച് യുക്രെയിനിലെ ഇന്ത്യൻ എംബസി. യുക്രെയിനിലേക്കുള്ള യാത്ര നിറുത്തി വയ്ക്കണം, വിദ്യാർത്ഥികൾ അടക്കം യുക്രെയിനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.
യുക്രെയിനിലെ നാലിടത്ത് പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാെയാണ് എംബസിയുടെ നിർദ്ദേശം വന്നത്,
അതേസമയം യുക്രെയിൻ നഗരങ്ങളിൽ റഷ്യൻ വ്യോമാക്രമണം തുടരുകയാണ്. ഇറാൻ നിർമ്മിത കമികാസി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു,എസ് പ്രസിഡന്റ് ജോ ബൈഡന്റെ മാദ്ധ്യമ സെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.
Advisory for Indian Nationals@MEAIndia @DDNewslive @DDNational @PIB_India @IndianDiplomacy pic.twitter.com/bu4IIY1JNt
— India in Ukraine (@IndiainUkraine) October 19, 2022