hh

ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ഗായിക ചിന്മയി ശ്രീപാദ. ചിന്മയിക്കും നടനും സംവിധായകനുമായ ഭർത്താവ് രാഹുലിനും ജൂണിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. എന്നാൽ ഇക്കാര്യം ഇവർ പരസ്യമാക്കിയിരുന്നില്ല. രണ്ടു ദിവസം മുമ്പ് ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെയാണ് വിവാദം തലപൊക്കിയത്. ലോകത്തിലെ ഏറ്റവും നല്ല അനുഭവമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം ചിൻമയി പങ്കുവച്ചത്.

View this post on Instagram

A post shared by Chinmayi Sripada (@chinmayisripaada)

കുഞ്ഞുങ്ങൾ വാടക ഗർഭധാരണത്തിലൂടെയാണ് ജനിച്ചത് എന്ന ചിലരുടെ സംശയമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന് പിന്നാലെ ഇവർക്കെതിരെ വിമർശനവും ഉണ്ടായി. എന്നാൽ ഇതിന് മറുപടിയായി മറ്റൊരു ചിത്രമാണ് ചിൻമയി പങ്കുവച്ചത്. താൻ ഗർഭാവസ്ഥയിലിരിക്കുമ്പോൾ എടുത്ത ഏകചിത്രം എന്ന അടിക്കുറിപ്പോടെയായിരുന്നു ചിൻമയി ചിത്രം പങ്കുവച്ചത്. ഇതോടെ വാടകഗ‍ർഭധാരണമെന്ന വിവാദങ്ങൾക്ക് അവസാനമായി. ഗർഭിണിയായതും അമ്മയായതും കാൻ മനഃപൂർവം പരസ്യമാക്കാതിരുന്നതാണെന്നും ചിൻമയി പിന്നീട് പറഞ്ഞു.

View this post on Instagram

A post shared by Chinmayi Sripada (@chinmayisripaada)

നേരത്തെ നയൻതാര- വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് നേരെയും വാടകഗർഭ ധാരണത്തെ ചൊല്ലി വിവാദം ഉയർന്നിരുന്നു . തമിഴ് നാട് ആരോഗ്യവകുപ്പും ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ചുവർഷങ്ങൾക്ക് മുമ്പ് വിവാഹിതരായിരുന്നുവെന്ന നയൻതാരയുടെ വെളിപ്പെടുത്തലോടെ വിവാദം കെട്ടടങ്ങുകയായിരുന്നു,​

നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ചിൻമയി കവി വൈരമുത്തുവിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയത് മുൻപ് വൻവാർത്താ പ്രാധാന്യം നേടിയിരുന്നു.