hibi-eden

ഇന്നലെയാണ് കർണാടകയിലെ ദളിത് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. 9385 വോട്ടർമാരിൽ 7897 പേരാണ് ഖാർഗെയ്‌ക്ക് വോട്ട് ചെയ്‌തത്. അതേസമയം, 1072 വോട്ട് നേടിയ എതിർ സ്ഥാനാർത്ഥി ശശി തരൂർ പാർട്ടിയിൽ താൻ നിസാരക്കാരനല്ലെന്നും തെളിയിച്ചിരിക്കുകയാണ്.

ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ശശി തരൂരിന് 1072 വോട്ട് കിട്ടിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഹൈബി ഈഡൻ എംപി. 'ഷമ്മി തന്നെയാടാ ഹീറോ' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.


കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുന്നതിനെ എതിർത്ത് സംസ്ഥാനത്തെ പല നേതാക്കളും മുൻപ് രംഗത്തെത്തിയിരുന്നു. അപ്പോൾ പരസ്യമായി തരൂരിന് പിന്തുണ പ്രഖ്യാപിച്ച ആളായിരുന്നു ഹൈബി ഈഡൻ.