mm

കറുപ്പ് ഡിസൈൻ വസ്ത്രമണിഞ്ഞ് മീര ജാസ് മിൻ.മീരയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ.നസ്രിയ, റിമ കല്ലിങ്കൽ, മഞ്ജിമ എന്നീ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.

മലയാളത്തിന് പ്രിയങ്കരിയാണ് മീര ജാസ്മിൻ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിൽ ശ്രദ്ധേയമായി മാറിയ താരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന അംഗീകാരവും നേടിയിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന മീര വീണ്ടും തിരിച്ചെത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ സിനിമയിലൂടെയാണ് മടങ്ങി എത്തിയത്.

ഇപ്പോൾ ദുബായിൽ ആണ് മീരയുടെ താമസം. ഇടയ്ക്കിടെ ഫോട്ടേഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളും ആരാധകർക്കായി പങ്കുവക്കാറുണ്ട്.