
കൊച്ചി: ഗോതുരുത്ത് ഗ്രാമവാസികൾക്ക് ആശങ്കയായി മതിലുകളിൽ കണ്ട വരകൾ. പച്ചിലകൊണ്ടുള്ള വരകൾ സെന്റ് ആന്റണീസ് കപ്പേളയുടെ സമീപത്തുള്ള മതിലുകളിലും പള്ളിപ്പടി റേഷൻ കടയോട് ചേർന്നുള്ള വഴിയിലുമാണ് പ്രത്യക്ഷപ്പെട്ടത്.
മതിലുകളിലൊന്നിലുള്ള വരകൾക്ക് പ്രദേശത്തെ വഴിയോട് സാദൃശ്യമുണ്ട്. ചൊവ്വാഴ്‌ച രാത്രിയോടെയാണ് വരകൾ കണ്ടത്. ആശങ്ക തോന്നിയ നാട്ടുകാർ വാർഡ് മെമ്പർമാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ഗ്രാമത്തിന് പുറത്തുള്ള ഒരാൾ വരയ്ക്കുന്നതായി കണ്ടെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. മാനോവൈകല്യമുള്ള ആരെങ്കിലുമായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.