നീലത്താമര, മമ്മി ആൻഡ് മീ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അർച്ചന കവി. കൗമുദി മൂവീസിലൂടെ വാട്സ് ഇൻ മൈ ബാഗുമായെത്തിയിരിക്കുകയാണ് നടിയിപ്പോൾ. മേക്കപ്പ് സാധനങ്ങളും മാസ്‌കുകളും അടക്കം നിരവധി സാധനങ്ങളാണ് നടിയുടെ ബാഗിലുള്ളത്.

archana-kavi

'ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ഞാൻ അറിഞ്ഞില്ല, അറിഞ്ഞായിരുന്നെങ്കിൽ കുറച്ചുകൂടെ വൃത്തിയുള്ള ബാഗും അതിനകത്ത് കുറച്ച് നല്ല സാധനങ്ങളും നിറച്ച് കൊണ്ടുവരുമായിരുന്നു. ഫോണുണ്ട്. പിന്നെ ഞാൻ എന്റെ കസിന്റെ വീട്ടിലായിരുന്നു ഇന്നലെ നിന്നത്. അതിനാൽ ഫൗണ്ടേഷൻ അടക്കമുള്ള മേക്കപ്പ് സാധനങ്ങളും ഉണ്ട്.

ഒരു ബ്രഷ് എപ്പോഴും ബാഗിലുണ്ടാകും. എവിടെയൊക്കെ പോകുമെന്ന് എനിക്ക് തന്നെ അറിയാത്തോണ്ടാണ് ഇത് കൈയിൽ കരുതുന്നത്. കസിൻസ് എപ്പോൾ വിളിക്കുമെന്നോ എവിടെ നിൽക്കേണ്ടി വരുമെന്നോ അറിയില്ല. മാസ്‌കുകൾ ഉണ്ട്. വിറ്റമിൻ സിയും കുറേ ബില്ലുകളും ചാർജറും ഉണ്ട്.