
നവംബർ നാലിനു റിലീസാകുന്ന ഫോൺ ഭൂത് ' എന്ന ചിത്രത്തിലെ കാലി തേരി ഗുട്ട്... എന്ന ഗാനത്തിലൂടെ കത്രീന കൈഫ് വീണ്ടും ഐറ്റം നമ്പരുമായി വെള്ളിത്തിരയിലെത്തുന്നു. ഗാനത്തിൽ രണ്ടു കഥാപാത്രങ്ങളായി ഒരേ വേഷത്തിൽ മത്സരിച്ചു ഡാൻസ് ചെയ്യുന്ന കത്രീനയെ കാണാം.ഫോൺ ഭൂതിന്റെ ട്രെയിലറിനു പിന്നാലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗുർമീത് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൂതമായാണ് കത്രീന എത്തുന്നത്. ദൂം 3 ലെ കമിലി, തീസ് മാർ ഖാലിലെ ഷീലാ കി ജവാനി, ഫിത്തൂറിലെ പാഷ്മിന, ജബ് തക് ഹെ ജാനിലെ ഇഷ്ക് ഡാൻസ്, ഏക് ദാ ടൈഗറിലെ മാഷാ അല്ലാ, റേസിലെ സെര സെര ടച്ച് മി, സീറോയിലെ ഹൂസ് പർചം, തുടങ്ങിയവ എല്ലാം താരത്തിന്റെ ഹിറ്റായ ഐറ്റം നമ്പറുകളാണ്.ഹൊറർ കോമഡി ട്രാക്കിലൊരുങ്ങുന്ന ചിത്രത്തിൽ ഇഷാൻ ഖട്ടർ, സിദ്ദാർത്ഥ് ചതുർവേദി ,ജാക്കി ഷറോഫ്, ഷീബ ചദ്ദ എന്നിവരാണ് മറ്റ് താരങ്ങൾ.