health-inspectors

തിരുവനന്തപുരം നഗരസഭ പരിധിയിലെ വട്ടിയൂർക്കാവ് വാർഡിൽ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള നഗരസഭ മാർക്കറ്റിൽ അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ തടഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 3.30ന് നഗരസഭ വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃത കശാപ്പ് തടഞ്ഞത്.

ആടിനേയും,മാടിനേയും ടി ചന്തയിൽ ഉള്ള പ്രത്യേക മുറിയിൽ വച്ച് കശാപ്പ് ചെയ്ത് മാംസ ഭാഗങ്ങളും രക്തവും ഓടയിലേക്ക് ഒഴുക്കി വിടുന്നതായും പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായും കാണിച്ച് വട്ടിയൂർക്കാവ് സ്വദേശിനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഒoബുഡ്സ്‌മാനിൽ നൽകിയ പരാതിയിൻമേലുള്ള ഉത്തരവ് പ്രകാരമാണ് നഗരസഭ മിന്നൽ പരിശോധന നടത്തിയത്.


നഗരസഭ വെറ്റിനററി സർജൻ ശ്രീരാഗ് കെ. ജയന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗായത്രി. C. S, S.S മിനു, ഷാജി.കെ. നായർ, ഷാജ് സുബാഷ് എന്നിവരാണ് പരിശോധന നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ തജേഷ് കൂമാർ, ബിജു. ജെ, സന്ധ്യ എസ്.എസ്, ദീപ. ആർ എന്നിവരും കണ്ടിജെന്റ് വിഭാഗവും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ തുടർച്ചയായി സ്‌ക്വാഡ് പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.