
സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം സമൂഹത്തിൽ വളരെയധികം ആളുകൾ നേരിടുന്ന വെല്ലുവിളിയാണ്. വീട്ടിലേയോ ജോലിസ്ഥലത്തേയോ പലതരത്തിലുള്ള സംഘർഷമാകാം ഇത്തരം പിരിമുറുക്കങ്ങൾക്ക് കാരണം. സ്ട്രെസ് കൂടുതലായും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്ക് ആണെന്നാണ് റിപ്പോർട്ടുകൾ.
സ്ട്രെസ് നിയന്ത്രിച്ചില്ലെങ്കിൽ പിന്നീടത് ശാരീരിക അവശതകളിലേക്കും മരണത്തിലേക്കും തന്നെ നയിക്കാം. ഡയേറിയ, മലബന്ധം, ശ്വാസതടസം, തലവേദന, ക്ഷീണം, ലൈംഗിക പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് സ്ട്രെസിന്റെ ലക്ഷണങ്ങൾ.
സ്ട്രെസ് നിയന്ത്രിക്കുന്നതിന് പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞർ. ഇത്തരം അവസ്ഥകളിൽ പങ്കാളിയുടെ ഷർട്ടോ ബനിയനോ മണപ്പിക്കണമെന്നാണ് ഇവർ പറയുന്നത്. അതിലൂടെ പാർട്ണറുടെ സാമിപ്യം അനുഭവിക്കാൻ കഴിയുമെന്നും, ഇത് അവരിൽ ആത്മവിശ്വാസം ഉയർത്തുമെന്നുമാണ് കണ്ടെത്തൽ.
ഭർത്താവോ, കാമുകനോ അടുത്തില്ലാത്ത സ്ത്രീകൾ പലപ്പോഴും അവരുടെ വസ്ത്രങ്ങൾ ധരിച്ച് ഉറങ്ങുന്നതിന് പിന്നിൽ ഇത്തരം വികാരമാണെന്നും മനരോഗ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.