നാടൻ കള്ളും ഷാപ്പിലെ വിഭവങ്ങളും ആസ്വദിക്കാൻ ഇത്തവണയും ചങ്കത്തികൾ എത്തിയിരിക്കുന്നത് കോഴിക്കോട്ടെ ഷാപ്പിൽ തന്നെയാണ്. കോഴിക്കോട്ടെ ചക്കോരോത്തുകുളം ഷാപ്പിൽ എത്തിയ ചങ്കത്തികൾക്ക് മുൻപിൽ അടിപൊളി വെറൈറ്റി വിഭവങ്ങളാണ് വിളമ്പിയത്.

കപ്പ, കൂന്തൾ റോസ്റ്റ്, താറാവ് കറി, മാന്തൾ ഫ്രൈ, പോർക്ക് റോസ്റ്റ്, ബീഫ് റോസ്റ്റ്, മുരു, ബീഫ് ഡ്രൈ ഫ്രൈ, ഞണ്ട് റോസ്റ്റ്, ചിക്കൻ പാർട്‌സ് ഫ്രൈ, കുഞ്ഞിമുട്ട, അപ്പം, ചപ്പാത്തി, കള്ള് തുടങ്ങിയ വിഭവങ്ങളാണ് ഇത്തവണ ചങ്കത്തികൾ ആസ്വദിച്ചു കഴിച്ചത്.

food

കുരുമുളക്, വെളുത്തുള്ളി- ഇഞ്ചി, മല്ലിയില തുടങ്ങിയവ ചേർത്ത നല്ല എരിവുള്ള ഞണ്ട് റോസ്റ്റ് ആണ് ചങ്കത്തികൾ ആദ്യമായി രുചിച്ചത്. അടുത്തതായി കപ്പയും കണവ റോസ്റ്റും. ശേഷം ഒരു സ്പെഷ്യൽ വിഭവമാണ് ചങ്കത്തികൾ പരീക്ഷിച്ചത്. പച്ചനിറത്തിലുള്ള ബീഫ് റോസ്റ്റ്. അങ്ങനെ ഓരോന്നായി ചങ്കത്തികൾ ആസ്വദിച്ചുകഴിച്ചു. വീ‌ഡിയോ കാണാം...