
മീരാ ജാസ്മിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ബോളിവുഡ് നടിമാർ പോലും തോറ്റുപോകുന്ന ലുക്കിലാണ് മീര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫർ രാഹുൽ ജൻഗിയാനിയാണ് മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ. ആരാധകരോടൊപ്പം റിമ കല്ലിങ്കൽ,മഞ്ജിമ മോഹൻ, പാർവതി, നസ്രിയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന് കമന്റുമായി എത്തി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ 'മകൾ' എന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്.