mm

ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വു​മ​ധി​കം​ ​റേ​ഞ്ച് ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള​ ​ഇ​ല​ക്ട്രി​ക് ​ബൈ​ക്കാ​ണ് ​അ​ൾ​ട്രാ​വ​യ​ല​റ്റ് ​എഫ് 77.​ ​ഒ​റ്റ​ത്ത​വ​ണ​ ​ചാ​ർ​ജി​ലൂ​ടെ​ 307​ ​കി​ലോ​മീ​റ്റ​ർ​ ​സ​ഞ്ച​രി​ക്കാ​നു​ള്ള​ ​ശേ​ഷി​ ​ഈ​ ​വാ​ഹ​ന​ത്തി​നു​ണ്ടെ​ന്ന് ​നി​ർ​മാ​താ​ക്ക​ൾ​ ​അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ​ ​മ​ല​യാ​ളി​ക​ൾ​ ​കൂ​ടു​ത​ൽ​ ​ഇ​ഷ്ട​പ്പെ​ടാ​ൻ​ ​മ​റ്റൊ​രു​ ​കാ​ര​ണം​ ​കൂ​ടി​ ​ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.​ ​മ​ല​യാ​ള​ത്തി​ന്റെപ്രി​യ​ ​ന​ട​നും​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​സ്റ്റാ​റു​മാ​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നും​ ​ഈ​ ​ക​മ്പ​നി​യു​ടെ​ ​ഭാ​ഗ​മാ​ണ് ​എ​ന്ന​താ​ണ് ​കാ​ര​ണം.​ ​താ​ൻ​ ​ഈ​ ​ക​മ്പ​നി​യു​ടെ​ ​ആ​ദ്യ​ ​നി​ക്ഷേ​പ​ക​രി​ൽ​ ​ഒ​രാ​ളാ​ണെ​ന്ന് ​ദു​ൽ​ഖ​ർ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലാ​ണ് ​വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ത​ന്റെ​ ​ഇ​ല​ക്ട്രി​ക് ​യാ​ത്ര​യു​ടെ​ ​ആ​രം​ഭം​ ​അൾട്രാ​വ​യ​ല​റ്റ് ​എഫ് 77​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നാ​ണെ​ന്നും​ ​വാ​ഹ​ന​ത്തി​ന്റെ​ ​വ​ര​വി​നാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും​ ​വീ​ഡി​യോ​യി​ൽ​ ​പ​റ​യു​ന്നു.
2016​ലാ​ണ് ​ത​ന്റെ​ ​സു​ഹൃ​ത്തു​ക​ളും​ ​ക​മ്പ​നി​യു​ടെ​ ​ചു​മ​ത​ല​ക്കാ​രു​മാ​യ​ ​ആ​ളു​ക​ൾ​ ​ഹൈ​ ​സ്പീ​ഡ് ​ഇ​ല​ക്ട്രി​ക് ​മോ​ട്ടോ​ർ​ ​സൈ​ക്കി​ൾ​ ​എ​ന്ന​ ​ആ​ശ​യം​ ​പ​ങ്കു​വ​ച്ച​ത്.​ ​നി​ക്ഷേ​പ​ക​നാ​യ​തി​ൽ​ ​ആ​വേ​ശ​ത്തി​ലാ​ണെ​ന്നും​ ​കാ​റു​ക​ളോ​ടും​ ​ബൈ​ക്കു​ക​ളോ​ടു​മു​ള്ള​ ​ഇ​ഷ്ട​ത്തി​ന്റെ​യും​ ​അ​ഭി​നി​വേ​ശ​ത്തി​ന്റെ​യും​ ​ഭാ​ഗ​മാ​യി​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​മേ​ഖ​ല​യി​ൽ​ ​ആ​വേ​ശ​ക​ര​മാ​യ​ ​ക​മ്പ​നി​യു​ടെ​ ​ഭാ​ഗ​മാ​കു​ക​ ​എ​ന്നത് ​ല​ക്ഷ്യ​മാ​യി​രു​ന്നെ​ന്നും​ ​ദു​ൽ​ഖ​ർ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​കു​റി​ച്ചു.