ott-conclave

കൊച്ചി: പുതിയകാലത്തിന്റെ മാദ്ധ്യമമായി ഒടിടി പ്ലാറ്റുഫോമുകള്‍ മാറുമ്പോള്‍, ഒടിടിയുടെ സാദ്ധ്യതകള്‍ അവതരിപ്പിക്കുന്ന ഒടിടി കോണ്‍ക്ലേവ് ഒക്ടോബര്‍ 28ന് കൊച്ചി ഹോളിഡേ ഇന്നില്‍ വച്ച് നടക്കുന്നു. ഒടിടി കണ്ടന്റ്, ബിസിനസ് മേഖലകളെ പരിചയപ്പെടുവാനും ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ നവീനസാദ്ധ്യതകളെക്കുറിച്ച് മനസിലാക്കാനും ഒടിടി കോണ്‍ക്ലേവ് അവസരമൊരുക്കും.

ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍, ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ അഡൈ്വസര്‍ എം ജി രാധാകൃഷ്ണന്‍, കെ ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു-ഐ.എ.എസ്, ടാറ്റ എല്‍ക്‌സി ഗ്ലോബല്‍ പ്രാക്ടീസ് ഹെഡ് അജയ്കുമാര്‍ മെഹര്‍, പ്രമുഖ മാദ്ധ്യമ നിരൂപകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍, ചലച്ചിത്ര നിര്‍മാതാവും നടനുമായ പ്രകാശ് ബാരെ, സീ5 ഡയറക്ടര്‍ (SVOD) വിനോദ് ജോഹ്രി, സോണ്‍വേര്‍ ടെക്‌നോളജീസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗൗരവ് സോറല്‍, എംഎസ്എന്‍-നോക്കിയ സൊല്യൂഷന്‍സിലെ ഒടിടി വിദഗ്ദ്ധനായ രാജീവ് ജോണ്‍, വിവിധ ഒടിടി ബ്രാന്റുകളുടെയും ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെയും ഐഎസ്പി -എംഎസ്ഒകളുടെയും മേധാവികള്‍ തുടങ്ങിയവര്‍ ഒടിടി കോണ്‍ക്ലേവില്‍ പങ്കെടുക്കും.
സിനിമ, മറ്റ് കണ്ടന്റുകള്‍ തുടങ്ങിയവ ഒടിടിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെങ്ങനെ?, ഒടിടി ടെക്‌നോളജി, ഒടിടി തുറക്കുന്ന ബിസിനസ് സാദ്ധ്യതകള്‍ തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ക്ലേവിലെ മുഖ്യഫോക്കസ്. കേരളവിഷന്‍ ബ്രോഡ്ബാന്റ്, കേബിള്‍സ്‌കാന്‍ പ്രസാധകരായ കേരള ഇന്‍ഫോ മീഡിയ എന്നിവര്‍ സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് മീഡിയാ പാര്‍ട്ണര്‍. ടെക്‌നോളജി പാര്‍ട്ണര്‍ സോണ്‍വേര്‍ ടെക്‌നോളജീസാണ്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകള്‍ക്ക് മാത്രമാണ് ഒടിടി കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ കഴിയുക. www.keralainfomedia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

വിശദവിവരങ്ങള്‍ക്ക് - 9747468253 / 6235724909
എറണാകുളം വി. രാജന്‍
20102022 മാനേജിംഗ് എഡിറ്റര്‍, കേബിള്‍സ്‌കാന്‍
ജനറല്‍ സെക്രട്ടറി, സിഒഎ