lavalin-case

ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിനാൽ കേസ് ഇനി ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കുന്നത് പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആയിരിക്കും.

നവംബർ ഒൻപതിനാണ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. ലാവലിൻ സുപ്രീംകോടതിയിൽ എത്തിയതിനുശേഷം ഇതുവരെ 33 തവണ മാറ്റി. പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹർജിയുമാണ് കോടതിയിലുള്ളത്.