suicide

ബംഗളൂരു: വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി അപ്പാർട്ട്‌മെന്റിന്റെ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ മാനേജരായ ഉപാസന റാവത്ത് (34) ആണ് ചൊവ്വാഴ്ച രാവിലെ ഫ്‌ളാറ്റിൽ നിന്ന് ചാടിയത്.

ഉപാസനയും സോഫ്‌ട്‌വെയർ എൻജിനിയറായ നിഹാർ രഞ്ജൻ റൗത്രേയും എട്ടുവർഷം മുമ്പാണ് വിവാഹിതരായത്. രണ്ടുവർഷമായി ദമ്പതിമാർക്കിടയിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. യുവതിയുടെ ഫ്‌ളാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിനെ തുടർന്ന് നിഹാറിനെതിരെ പൊലീസ് കേസെടുത്തു. ദമ്പതികൾക്ക് കുട്ടികളില്ല.