bjp

ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട നടപടികൾ ഹിമാചൽ പ്രദേശിൽ പുരോഗമിക്കുന്നിതിനിടെ സ്ഥാനാർത്ഥികളുടെ അവസാന പട്ടികയും ബി.ജെ.പി പുറത്തുവിട്ടു. ആറ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ 68 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ വിശ്വസ്തനും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ രവീന്ദർ സിംഗ് രവി കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർട്ടി അദ്ദേഹത്തെ ജ്വാലാമുഖിയിൽ രംഗത്തിറക്കാൻ തീരുമാനിച്ചു.

25ന് നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം അവസാനിക്കുന്നത്. നവംബർ 12നാണ് തിരഞ്ഞെടുപ്പ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെഹ്റ മണ്ഡലത്തിൽ നിന്ന് മത്സരിച്ച രവീന്ദർ സിംഗിന് ഇത്തവണ സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസിൽ ചേർന്നേക്കുമെ അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അദ്ദേഹത്തെ മത്സരത്തിനിറക്കിയുള്ള പാർട്ടിയുടെ നീക്കം. അതേസമയം, ജ്വാലാമുഖി എം.എൽ.എ രമേഷ് ധവാലയെ ഡെഹ്റയിൽ മത്സരിപ്പിക്കാനും തീരുമാനമായി. പാർട്ടിയുടെ നിർദ്ദേശ പ്രകാരം ധവാല നേരത്തേ തന്നെ ഡെഹ്റയിൽ പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ, രവീന്ദർ സിംഗ് രവിയുടെ സീറ്റിന്റെ കാര്യത്തിൽ തുടർന്ന അനിശ്ചിതത്വത്താൽ ഈ തീരുമാനം മാറ്റിയേക്കുമെന്നും ധവാലയെ ജ്വാലാമുഖിയിൽ തന്നെ മത്സരിപ്പിക്കുമെന്നുമുള്ള സ്ഥിതിയുണ്ടായി. ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച ധവാല, എന്തു വില കൊടുത്തും ഡെഹ്റയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ ഡെഹ്റ സീറ്ര് ധവാലയ്ക്കു തന്നെ കൊടുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കുളുവിൽ മഹേശ്വർ സിംഗ് മത്സരിക്കും. അദ്ദേഹത്തിന്റെ മകൻ ഹിതേശ്വർ സിംഗ്, ബഞ്ചാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയർത്തിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ സിംഗിന്റെ മത്സരക്കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. ഹമീർപൂർ ജില്ലയിലെ ബർസാർ സീറ്രിലേക്ക് പരിഗണിച്ചിരുന്ന പേരുകളെല്ലാം മാറ്രി മായ ശർമ്മയെയാണ് പാർട്ടി മത്സരത്തിന് തിരഞ്ഞെടുത്തത്. ഉന ജില്ലയിലെ ഹരോളി നിയമസഭാ സീറ്രിൽ ബി.ജെ.പി രാംകുമാറിനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ രാംപൂർ സീറ്റിൽ എ.ബി.വി.പിയിൽ നിന്നു വന്ന കൗൾ നേഗിയെയാണ് തീരുമാനിച്ചത്.

അഞ്ച് വനിതാ സ്ഥാനാർത്ഥികളാണ് ഇത്തവണ ബി.ജെ.പിയുടെ പട്ടികയിലുള്ളത്. ഈ തിരഞ്ഞെടുപ്പിൽ 11 സിറ്റിംഗ് എം.എൽ.എമാരെ മാറ്റിനിറുത്തി. ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ മത്സരിക്കുക സെറാജിൽ നിന്നായിരിക്കും.


അതേസമയം, കോൺഗ്രസ് 46 സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങളാണ് ശ്രദ്ധേയമായ മറ്രൊരു കാര്യം. ഇതുവരെ നാല് സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി അറിയിച്ചിട്ടുണ്ട്.

മ​ന്ത്രി​യെ​ ​മാ​റ്റി​ ​ചാ​യ​ക്ക​ട​ക്കാ​ര​ന് ​സീ​റ്റ് ​ന​ൽ​കി​ ​ബി.​ജെ.​പി

ഷിം​ല​ ​അ​ർ​ബ​ൻ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​നാ​ല് ​ത​വ​ണ​ ​വി​ജ​യി​ച്ച​ ​മ​ന്ത്രി​ ​സു​രേ​ഷ് ​ഭ​ര​ദ്വാ​ജി​നെ​ ​മാ​റ്റി​ ​ചാ​യ​ ​വി​ൽ​പ്പ​ന​ക്കാ​ര​നാ​യ​ ​സ​ഞ്ജ​യ് ​സൂ​ദി​ന് ​സീ​റ്റ് ​ന​ൽ​കി​ ​ബി.​ജെ.​പി​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളെ​ ​ഞെ​ട്ടി​ച്ചു.​ ​മു​മ്പ് ​ഷിം​ല​ ​ബ​സ് ​സ്റ്റാ​ന്റി​ലെ​ ​പ​ത്ര​വി​ല്പ​ന​ക്കാ​ര​നാ​യി​രു​ന്ന​ ​സ​ഞ്ജ​യ് 1991​ ​മു​ത​ലാ​ണ് ​ഇ​വി​ടെ​ ​ചാ​യ​ക്ക​ട​ ​ന​ട​ത്തി​ ​വ​രു​ന്ന​ത്.
''ഷിം​ല​ ​അ​ർ​ബ​ൻ​ ​പോ​ലു​ള്ള​ ​പ്ര​ധാ​ന​ ​മ​ണ്ഡ​ല​ത്തി​ൽ​ ​എ​ന്നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​തി​ൽ​ ​ഞാ​ൻ​ ​പാ​ർ​ട്ടി​യോ​ട് ​ന​ന്ദി​ ​പ്ര​ക​ടി​പ്പി​ക്കു​ന്നു.​ ​എ​ന്നെ​പ്പോ​ലു​ള്ള​ ​ഒ​രു​ ​ചെ​റി​യ​ ​തൊ​ഴി​ലാ​ളി​ക്ക് ​ഇ​ത് ​വ​ലി​യ​ ​ബ​ഹു​മ​തി​യാ​ണ്.​ ​താ​ൻ​ ​വ​ള​രെ​ ​ദ​രി​ദ്ര​കു​ടും​ബ​ത്തി​ൽ​ ​നി​ന്നു​ള്ള​യാ​ളാ​ണ്.​ ​ത​ന്റെ​ ​പ​ഠ​ന​ത്തി​ന് ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ചെ​യ്ത് ​ത​ന്ന​ത് ​ആ​ർ.​എ​സ്.​എ​സ് ​ആ​ണ്.​ ​അ​ന്ന് ​എ.​ബി.​വി.​പി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​എ​നി​ക്ക് ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​പ​ത്ര​വി​ല്പ​ന​ ​ന​ട​ത്തി​യാ​ണ് ​കോ​ളേ​ജി​ലെ​ ​ഫീ​സ് ​അ​ട​ച്ചി​രു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​പാ​ർ​ട്ടി​ ​ജി​ല്ല​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ്.​""- ​സ​ഞ്ജ​യ്സൂ​ദ് ​പ​റ​ഞ്ഞു.
ത​ന്നെ​ ​ഷിം​ല​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ​ ​ആ​ശ്ച​ര്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു​ ​മ​ ​ന്ത്രി​ ​സു​രേ​ഷ് ​ഭ​ര​ദ്വാ​ജ് ​പ്ര​തി​ക​രി​ച്ച​ത്.​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ൽ​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​പ​തി​വി​ല്ല.​ ​ഇ​ത് ​വി​ചി​ത്ര​മാ​യ​ ​ന​ട​പ​ടി​യും​ ​ഖേ​ദി​ക്കേ​ണ്ട​ ​അ​വ​സ്ഥ​യു​മാ​ണ്.​ ​എ​ന്നാ​ൽ​ ​പാ​ർ​ട്ടി​യെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​യ​തി​നാ​ൽ​ ​അം​ഗീ​ക​രി​ക്കു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.