sachin


മൊ​ഹാ​ലി​ ​:​ ​സ​യ്യി​ദ് ​മു​ഷ്താ​ഖ​ലി​ ​ട്രോ​ഫി​ ​ട്വ​ന്റി​-20​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ര​ണ്ട് ​തോ​ൽ​വി​ക​ൾ​ക്ക് ​ശേ​ഷം​ ​കേ​ര​ളം​ ​വി​ജ​യ​വ​ഴ​ിയി​ൽ.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​എ​ലൈ​റ്റ് ​ഗ്രൂ​പ്പ് ​സി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​കേ​ര​ളം​ ​ജ​മ്മു​ ​കാ​ശ‌്മീ​രി​നെ​തി​രെ​ 62​ ​റ​ൺ​സി​ന്റെ​ ​ഗം​ഭീ​ര​ ​ജ​യം​ ​നേ​ടി​ ​നോ​ക്കൗ​ട്ട് ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​ക്കി.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കേ​ര​ളം​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​യും​ ​സ​ച്ചി​ൻ​ ​ബേ​ബി​യു​ടേ​യും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളു​ടെ​ ​മി​ക​വി​ൽ​ 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 184​ ​റ​ൺ​സെ​ന്ന​ ​മി​ക​ച്ച​ ​ടോ​ട്ട​ൽ​ ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ജ​മ്മു​ ​കാ​ശ്‌​മീ​ർ​ 19​ ​ഓ​വ​റി​ൽ​ 122​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ 3​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി​യ​ ​ബേ​സി​ൽ​ ​ത​മ്പി​യും​ ​കെ.​എം.​ആ​സി​ഫു​മാ​ണ് ​കാ​ശ്മീ​ർ​ ​ബാ​റ്റിം​ഗ ്നി​ര​യെ​ ​ത​ക​ർ​ത്ത​ത്.​ ​നേ​ര​ത്തേ​ ​കേ​ര​ള​ത്തി​ന്റെ​ ​തു​ട​ക്കം​ ​ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.​ ​
ആ​ദ്യ​പ​ന്തി​ൽ​ ​ത​ന്നെ​ ​വെ​ടി​ക്കെ​ട്ട് ​ഓ​പ്പ​ണ​ർ​ ​മു​ഹ​മ്മ​ദ് ​അ​സ്ഹ​റു​ദ്ദീ​നെ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​മു​ജ്ത​ബാ​ ​യൂ​സ​ഫ് ​കാ​ശ്മീ​രി​ന് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​രോ​ഹ​ൻ​ ​എ​സ് ​കു​ന്നു​മ്മ​ലും​ ​(29​)​​​ ​സ​ഞ്ജു​വും​ ​(56​ ​പ​ന്തി​ൽ​ 61​)​​​ ​കേരളത്തെ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ചു.​ ​ടീം​ ​സ്കോ​ർ​ 50​ൽ​ ​വ​ച്ച് ​രോ​ഹ​ൻ​ ​പു​റ​ത്താ​യെ​ങ്കി​ലും​ ​പി​ന്നീ​ടെ​ത്തി​യ​ ​സ​ച്ചി​ൻ​ ​ബേ​ബി​ ​(32​ ​പ​ന്തി​ൽ​ 62​)​​​ ​സ​ഞ്ജു​വി​നൊ​പ്പം​ ​കേ​ര​ള​ത്തി​ന്റെ​ ​സ്‌കോർ അ​തി​വേ​ഗം​ ​ഉ​യ​ർ​ത്തി.​ ​സ​ച്ചി​ൻ​ 7​ ​ഫോ​റും​ 3​ ​സി​ക്സും​ ​സ​ഞ്ജു​ 6​ ​ഫോ​റും​ 1​ ​സി​ക്സും​ ​നേ​ടി.​ ​ഇ​രു​വ​രും​ 90​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​അ​ബ്ദു​ൾ​ ​ബാ​സി​തും​ ​(​പു​റ​ത്താ​കാ​തെ​ 11​ ​പ​ന്തി​ൽ​ 24​)​​​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ഉ​മ്രാ​ൻ​ ​മാ​ലി​ക്ക്​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​കേ​ര​ള​ ​ബാ​റ്റ​ർ​മാ​രു​ടെ​ ​ചൂ​ട​റി​ഞ്ഞു.​