kollam-school

കൊല്ലം: കൊല്ലം ചിതറയിൽ മുടി വെട്ടാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ചിതറ ഗവൺമെന്റ് സ്കൂളിലെ മുപ്പതോളം പത്താം ക്ളാസ് വിദ്യാർത്ഥികൾക്കെതിരെയാണ് മുടി വെട്ടാത്തതിന് സ്പൂൾ ഹെഡ്മിസ്ട്രസ് നടപടി സ്വീകരിച്ചത്. രാവിലെ സ്കൂളിലേയ്ക്ക് എത്തിയ വിദ്യാർത്ഥികളെ പ്രവേശനകവാടത്തിൽ വെച്ച് സ്കൂൾ അധികൃതർ പരിശോധന നടത്തുക ആയിരുന്നു. തുടർന്ന് മുടി ചിട്ടയായി വെട്ടാത്ത വിദ്യാർത്ഥികളെ ക്ളാസിലേയ്ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. വിദ്യാർത്ഥികൾ മുടി വെട്ടിയതിന് ശേഷം മാത്രം സ്കൂളിലേയ്ക്ക് പ്രവേശിച്ചാൽ മതി എന്നായിരുന്നു ഹെഡ്മിസ്ട്രസ് നൽകിയ നിർദേശം.

കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയ നടപടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് നടപടിയിൽ അയവ് വരുത്തിയ ഹെഡ്മിസ്ട്രസ് കുട്ടികളെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു.