paras

മുംബയ്: അറിയപ്പെടുന്ന റിയൽ എസ്റ്രേറ്ര് ഡെവലപ്പർ പരാസ് പോർവാൾ (54) മുംബയിൽ കെട്ടിടത്തിന്റെ 23-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും അന്വേഷണം നടത്തരുതെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് ലഭി​ച്ചു. മുംബയ് ചിഞ്ച്പോക്‌ലി റെയിൽവേ സ്റ്രേഷന് സമീപമുള്ള ശാന്തി കമൽ ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ വസതിയിലെ ജിമ്മിന്റെ ബാൽക്കണിയിൽ നിന്ന് ഇന്നലെ രാവിലെ ആറോടെയാണ് പരസ് ചാടിയതെന്ന് പൊലീസ് പറഞ്ഞു. ദൃക്സാക്ഷിയായ വഴിയാത്രക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.