
ജക്കാർത്ത : ഇന്തോനേഷ്യയിലെ ജക്കാർത്ത ഇസ്ലാമിക് സെന്റർ ഗ്രാൻഡ് മോസ്കിന്റെ കുറ്റൻ താഴികക്കുടം വൻ തീപിടിത്തത്തെ തുടർന്ന് തകർന്നു വീണു. സമൂഹ മാധ്യമങ്ങളിൽ താഴികക്കുടം തകരുന്ന വീഡിയോ പ്രചരിച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മോസ്ക് പുതുക്കിപ്പണിയുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഫയർ എൻജിൻ എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് താഴികക്കുടത്തിലേയ്ക്ക് തീ പടർന്ന് കയറുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും കെട്ടിടത്തിൽ ജോലി ചെയ്യുന്ന കരാറുകാരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2002 ഒക്ടോബറിലും മോസ്കിന് തീപിടിച്ചിരുന്നു. അന്ന് തീ അണയ്ക്കാൻ അഞ്ച് മണിക്കൂർ എടുത്തിരുന്നു.
The giant dome of the Jakarta Islamic Centre Grand Mosque in Indonesia has collapsed after a major fire broke out.
— CBS News (@CBSNews) October 19, 2022
Officials say there were no victims. pic.twitter.com/1HfypNJcAt