nazriya

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന ചിത്രങ്ങൾ എല്ലാം താരങ്ങളും ആരാധകരും ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ദുബായിയിൽ സ്കെെ ഡെെവിങ്ങ് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ' ദുബായിൽ എത്താനായി ഞാൻ വിമാനത്തിൽ നിന്നും ചാടിയിറങ്ങി,​ അങ്ങനെ സ്വപ്‌നം സഫലമായിരിക്കുന്നു' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. താരങ്ങളായ മൃണാൽ താക്കൂർ, ശ്രിന്ധ, നിമിഷ സജയൻ, ഫർഹാൻ ഫാസിൽ തുടങ്ങിയവരും ചിത്രത്തിന് താഴെ കമന്റു ചെയ്തിട്ടുണ്ട്.

Dreams do come true 🙈..... and this happened pic.twitter.com/RnS1eWsv3h

— Nazriya Nazim Fahadh (@Nazriya4U_) October 20, 2022

പളുങ്ക് എന്ന ചിത്രത്തിലുടെ ബാലതാരമായാണ് നസ്രിയ സിനിമ രംഗത്ത് എത്തുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് വീട്ടുനിന്ന നസ്രിയ 'കൂടെ' എന്ന പൃഥിരാജ് ചിത്രത്തിലുടെയാണ് തിരിച്ചുവരവ് നടത്തിയത് . 'ആഹാ സുന്ദര' എന്ന തെലുങ്ക് ചിത്രമാണ് ഒടുവിൽ റിലീസായ നസ്രിയയുടെ ചിത്രം. തെലുങ്ക് താരം നാനിയായിരുന്നു ഇതിലെ നായകൻ.