rape

സുൽത്താൻപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രണ്ട് പേർ 16 വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ധമ്മൂർ പൊലീസ് സ്റ്രേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ധമ്മൂർ പൊലീസ് സ്റ്രേഷൻ ഇൻ ചാർജ് ശ്യാം സുന്ദർ പറഞ്ഞു.