anuag

ന്യൂഡൽഹി: പാകിസ്ഥാൻ വേദിയായി നിശ്ചയിച്ചിരിക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുത്തില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പരാമർശത്തിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ മറുപടി. അടുത്തവർഷം നിശ്ചയിച്ചിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്നും ലോകത്തെ എല്ലാ വലിയ ടീമുകളും പാകിസ്ഥാൻ ഉൾപ്പെടെ പങ്കെടുക്കുമെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി. ഒരു കായിക ഇനത്തിലും ഇന്ത്യയെ അവഗണിക്കാൻ ആർക്കും ആകില്ല. ഇന്ത്യ കായിക ലോകത്തെ പവർഹൗസാണ്. പ്രത്യേകിച്ച് ക്രിക്കറ്റിൽ ഇന്ത്യ പ്രധാനപ്പെട്ട ശക്തിയാണ്. ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കണമോയെന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനം എടുക്കും- താക്കൂർ വ്യക്തമാക്കി.