iphone-se4

ഏറ്റവും വിലക്കുറവുള്ല ഐഫോൺ എന്ന വിശേഷണത്തോടെയായിരുന്നു ആപ്പിൾ ഐഫോൺ എസ് ഇ അവതരിപ്പിച്ചത്. നിലവിൽ മൂന്ന് പതിപ്പുകൾ പുറത്തിറങ്ങിയ ഐഫോൺ എസ് ഇയുടെ 2022-ാം എഡിഷനിൽ മികച്ച A15 ബയോണിക് ചിപ്പ് നൽകി ആപ്പിൾ അവരുടെ ഉപഭോക്താക്കളെ ഞെട്ടിച്ചു എന്ന് തന്നെ പറയാം അത് കൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഒരു ഐഫോൺ സ്വന്തമാക്കണമെന്നുള്ലവർക്കിടയിലും ഒരു സെക്കന്ററി ഫോൺ എന്ന നിലയിലും വിറ്റു പോകുന്നതാണ് ഐഫോണിന്റെ എസ് ഇ വിഭാഗം, എന്നാലിപ്പോൾ ഐഫോൺ എസ് ഇയുടെ നാലാം പതിപ്പിന്റെ ലീക്കായ ഡിസൈനാണ് ടെക്ക് ലോകത്ത് ചർച്ചയാകുന്നത്.

പ്രചരിക്കുന്ന ഡിസൈൻ ശരിയാണെങ്കിൽ നിലവിലുള്ല ഐഫോൺ എസ് ഇ വിഭാഗത്തിൽ നിന്ന് വലിയ മാറ്റങ്ങൾ ഐഫോൺ എസ് ഇയുടെ നാലാം പതിപ്പിൽ ആപ്പിൾ പരീക്ഷിച്ചിട്ടുണ്ട്. സാധാരണയായി ഐഫോൺ എട്ടാം പതിപ്പിന്റെ മോഡലിന് സമാനമായ ഫോണുകളായിരുന്നു ഐഫോൺ എസ് ഇയുടെ വിപണിയിലുള്ള കഴിഞ്ഞ മൂന്ന് മോഡലുകളിലും കണ്ട് വന്നത്. എന്നാൽ പുതിയ ഡിസൈൻ പ്രകാരം ഐഫോൺ Xന്റെ മോഡലുമായി സാദൃശ്യമുള്ളവയാണ് ഐഫോൺ എസ് ഇ 4. അങ്ങനെയാണെങ്കിൽ നോച്ച് ഡിസ്പ്ളേയുടെ ഭാഗമാകുന്ന ആദ്യത്തെ ഐഫോൺ എസ്ഇ പതിപ്പായിരിക്കും ഇത് കൂടാതെ ഫേസ് ഐഡിയും പുതിയ ഐഫോൺ എസ് ഇയിൽ ഉണ്ടാകുമെന്നാണ് ടെക്ക് ലോകത്ത് പ്രചരിക്കുന്ന വാർത്ത.

iphone-se4

ഐഫോൺ എസ് ഇ4 ഫീച്ചറുകൾ (ഔഗ്യോഗികമായി സ്ഥിരീകരിക്കാത്തത്).

6.1 ഇഞ്ച് എൽ സി ഡി ഡിസ്പ്ളേ (നോച്ച് അടങ്ങിയത്)

ചുരുങ്ങിയ ബെസൽ

ഫേസ് ഐഡി

മിഡ്നൈറ്റ്, സ്റ്റാർ ലൈറ്റ് , ചുവപ്പ് നിറഭേദങ്ങൾ

2023ൽ പുറത്തിറങ്ങുമെന്ന് അഭ്യൂഹങ്ങളുള്ല ഐഫോൺ എസ് ഇ4ന്റെ ഇപ്പോൾ പ്രചരിക്കുന്ന ഡിസൈൻ ആപ്പിൾ ഔദ്യോഗികമായി അംഗീകരിച്ചതല്ല. എങ്കിലും ഐഫോൺ എസ് ഇ നാലാം പതിപ്പിന് ലീക്കായ മോഡലുമായി സാമ്യതകളുണ്ടാകും എന്നാണ് ടെക്ക് കമ്മ്യൂണിറ്റി വിലയിരുത്തുന്നത്. ഐഫോൺ എസ് ഇ സീരീസിൽ നിലവിൽ വിപണിയിലുള്ള ഏറ്റവും പുതിയ മോഡലായ എസ് ഇ 3 യുടെ 64 ജി ജിബി സ്റ്റോറേജ് മോഡലിന് 43,900 രൂപയാണ് വില. ഐഫോൺ 13,14 സീരീസുകളിലുള്ള A15 ബയോണിക്ക് ചിപ്പിന്റെ കരുത്തും 5‌ജി കണക്റ്റിവിറ്റിയുമുള്ള ഐഫോൺ എസ് ഇയുടെ മൂന്നാം പതിപ്പിന് മികച്ച റേറ്റിംഗാണ് ഉപഭോക്താക്കൾ നൽകി വരുന്നത്.

ഐഫോൺ എസ് ഇ3 (2022) ഫീച്ചറുകൾ

4.7 ഇഞ്ച് എച്ച് ഡി റെറ്റിന ഡിസ്പ്ളേ

A15 ബയോണിക്ക് ചിപ്പ്സെറ്റ്

12 മെഗാപിക്സൽ റിയർ ക്യാമറ

7 മെഗാപിക്സൽ സെൽഫി ക്യാമറ

ടച്ച് ഐഡി

256 ജി വി വരെയുള്ള സ്റ്റോറേജ്