
ഷാർജ: ലിഫ്ട് ചോദിച്ച യുവതിയെ കാറിൽ കയറാൻ അനുവദിച്ച യുവാവ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് വോയ്‌സ് ക്ലിപ്പ് വഴി. ഷാർജയിലാണ് സംഭവം. കൈയിൽ പണമില്ലെന്ന് പറഞ്ഞാണ് യുവതി .യുവാവിന്റെ കാറിൽ ലിഫ്ട് ചോദിച്ച് കയറിയത്. കയറിയ ഉടൻ തന്നെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റി.
3000 ദിർഹം തന്നില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും പ്രശ്നം ഉണ്ടാക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദശകലങ്ങളാണ് വോയ്സ് ക്ലിപ്പിലുള്ളത്. വീട്ടിലുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ഓർത്ത് യുാവവ് പൊലീസിനെ ഇക്കാര്യം അറിയിച്ചില്ല. എന്നാൽ ബുധനാഴ്ച ഷാർജയിൽ ഈ വോയ്സ് ക്ലിപ്പ് വൈറലായിരുന്നു. വോയ്സ് ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇരുവരെയും കണ്ടെത്തി. യുവാവിനെ ഭീശണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.. യുവതിയെ തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി,