chineese-pandas

ദോഹ: ലോകകപ്പിന് മുന്നോടിയായി ഖത്തറിന് രണ്ട് പാണ്ടകളെ സമ്മാനമായി നൽകി ചൈന. ചൈന സമ്മാനമായി നൽകിയ പാണ്ടകൾ ദോഹയിലെ അൽഖോർ പാർക്കിലെത്തി. ചൈനയും ഖത്തറുമായുള്ല ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റ ഭാഗമായി സിങ്ചുവാൻ പ്രവിശ്യയിൽ നിന്നാണ് പാണ്ടകളെ എത്തിച്ചത്. പാണ്ടകളെ താമസിപ്പിച്ചിരിക്കുന്ന അൽ ഖോർ പാർക്ക് ദോഹയിൽ നിന്നും 35 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 1,20,000 ചതുരശ്ര കിലോമീറ്ററുള്ള പ്രദേശമാണ് പാണ്ടകൾക്കായി ഒരുക്കിയിരിക്കുന്നത്. പാണ്ടകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കനുസ‌ൃതമായ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ചൈനീസ് സ്ഥാനപതിയും നഗരസഭ മന്ത്രാലയത്തിലെ പബ്ളിക്ക് പാർക്ക് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ഖൗരി എന്നിവർ പാണ്ടകളെ സ്വീകരിക്കാനായി എത്തിയിരുന്നു. സുഹെയ്ൽ, തുറായ എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേരുകളാണ് പാണ്ടകൾക്ക് നൽകിയിരിക്കുന്നത്. ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പാർക്കിലേയ്ക്ക് സന്ദർശകരെ പ്രവേശിപ്പിക്കാനുള്ല തയ്യാറെടുപ്പിലാണ് അധികൃതർ. ഖത്തറിലെ പബ്ലിക്ക് പാർക്ക് വിഭാഗത്തിനാണ് പാണ്ടകളുടെ മോൽനോട്ട ചുമതലയുള്ളത്. ഡോക്ടർമാർ അടങ്ങുന്ന വിദഗ്ദ സംഘം പാണ്ടകളെ പരിചരിക്കാനായി പാർക്കിലുണ്ട്.