east-bangal
east bangal


ഗു​വാ​ഹ​ത്തി​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഈ​സ്റ്റ് ​ബം​ഗാ​ൾ​ 3​-1​ന് ​നോ​ർ​ത്ത് ​ഈ​സ്റ്റി​നെ​ ​വീ​ഴ്ത്തി. ഈസ്റ്ര് ബംഗാളിന്റെ സീസണിലെ ആദ്യജയമാണിത്. നോർത്ത് ഈസ്റ്റിന്റെ തുടർച്ചയായ മൂന്നാം തോൽവിയും. വിജയത്തോടെ പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയരാനും ഈസ്റ്റ് ബംഗാളിനായി. നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനായി ക്ലെയിറ്റണ്‍ സിൽവ, ഷാരിസ് കൈറിയാകൗ, ജോർദാൻ ഓ ഡൊഹേർട്ടി എന്നിവർ ഗോളടിച്ചപ്പോൾ മാറ്റ് ഡെർബിഷയർ നോർത്ത് ഈസ്റ്റിനായി ഒരുഗോൾ മടക്കി.

10-ാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡെടുത്തു. ക്ലെയിറ്റൺ സിൽവയാണ് ടീമിനായി വലകുലുക്കിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി പ്രതിരോധതാരം മുഹമ്മദ് ഇർഷാദിന്റെ പിഴവിൽ നിന്നാണ് ഗോൾപിറന്നത്.