arrest

ന്യൂഡൽഹി: രേഖകളില്ലാതെ രാജ്യത്ത് താമസിച്ചതിന് പിടിയിലായ ചൈനീസ് യുവതി ചാരപ്രവർത്തനം നടത്തിയതായി സൂചന. ഇവർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ചൈനയിലെ ഹൈനാൻ പ്രവിശ്യ സ്വദേശിയായ കായ് റൂവോയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


നേപ്പാൾ സ്വദേശിയാണെന്ന വ്യാജ പാസ്‌പോർട്ട് യുവതിയിൽ നിന്ന് കണ്ടെത്തി. 2019ലാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവർത്തനം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

'നേപ്പാൾ പൗരയായി ഇന്ത്യയിൽ താമസിക്കുന്ന യുവതി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഡൽഹിയിലെ മജു നാ കാട്ടിലയിൽ നിന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.'- പൊലീസ് പറഞ്ഞു.

Chinese woman arrested for involvement in anti-national activities: Delhi Police

Read @ANI Story | https://t.co/LeENi3jiou #ChineseWoman #DelhiPolice pic.twitter.com/ht5m5YNXo9

— ANI Digital (@ani_digital) October 21, 2022