
പാലക്കാട്: വിത്തനശ്ശേരിയിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് (65) മകൻ മുകുന്ദനെ (39) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ബാലകൃഷ്ണനും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മുകുന്ദൻ അവിവാഹിതനാണ്. കടുത്ത പ്രമേഹ രോഗിയായിരുന്ന മകനെ ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. ഇയാളുടെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചു.