
മോഹൻലാൽ നായകനാകുന്ന 'എലോൺ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് 'കാളിദാസൻ' എന്ന് ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദത്തിലൂടെ പൃഥ്വിരാജും ടീസറിൽ കഥാപാത്രമായി എത്തുന്നുണ്ട്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങൾ ജയിലിൽ വച്ചാണ് കണ്ടുമുട്ടുന്നതെന്നും ഇവരുടെ സംഭാഷണത്തിൽ വ്യക്തമാണ്. യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ് എന്നും ടീസറിൽ പറയുന്നുണ്ട്.
2009ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ 'റെഡ് ചില്ലീസി'ന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോൺ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് ജയരാമനാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് ഡോൺ മാക്സ്.