
കണ്ണൂർ: ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയുടെ കൈകൾ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ വടക്കെ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് ആക്രമിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ജാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജാനുവിന്റെ മകൻ നിഖിൽ ഒളിവിലാണ്. പരാതി നൽകാൻ അമ്മ തയാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ജാനുവിന്റെ രണ്ട് കൈകളിലും വെട്ടേറ്റിട്ടുണ്ട്.