
ഡെറാഡൂൺ: ദീപാവലിക്ക് മുന്നോടിയായി കേദാർനാഥ് ധാമിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് സ്വീകരിച്ചത്.
തുടർന്ന് കേദാർനാഥ് ധാമിലെത്തിയ പ്രധാനമന്ത്രി രാവിലത്തെ പ്രാർത്ഥനയിൽ പങ്കെടുത്തു. 'ചോള ഡോറ'യുടെ പരമ്പരാഗത ഹിമാചലി വസ്ത്രം ധരിച്ചാണ് അദ്ദേഹം എത്തിയത്. ചമ്പയിൽ നിന്നുള്ള സ്ത്രീകളാണ് ഈ വസ്ത്രം മോദിക്ക് സമ്മാനിച്ചത്. കഴിഞ്ഞ വർഷം നവംബറിലും പ്രധാനമന്ത്രി കേദാർനാഥ് സന്ദർശിച്ചിരുന്നു.
അതേസമയം, മോദി ഇന്ന് കേദാർനാഥ് റോപ്പ് വേ പദ്ധതിക്ക് തുടക്കം കുറിക്കും. വിവിധ വികസന പദ്ധതികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തു. ശേഷം ബദരീനാഥും സന്ദർശിക്കും. കേദാർനാഥും ബദരീനാഥും പുണ്യസ്ഥലങ്ങളാണെന്നും സിഖ് ആരാധനാലയമായ ഹേമകുണ്ഠ് സാഹിബ് ഏറെ ബഹുമാനിക്കപ്പെടുന്നയാളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
LIVE: प्रधानमंत्री श्री @narendramodi जी श्री केदारनाथ धाम में पूजा-अर्चना करते हुए https://t.co/C6cJ8biLi3
— Pushkar Singh Dhami (@pushkardhami) October 21, 2022