kk

തുടക്കത്തിൽ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കാത്ത മോണരോഗം കാലക്രമേണ രൂക്ഷമാകും. പല്ലിൽ പിടിച്ചിരിക്കുന്ന അഴുക്കുകളാണ് രോഗത്തിന് കാരണം. ആദ്യം ഡെന്റൽ പ്ലാക്കിന്റെ രൂപത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കിലും പിന്നീടത് മോണയുടെ ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

പല്ലു തേക്കുമ്പോഴോ കട്ടിയുള്ള ആഹാരം കഴിക്കുമ്പോഴോ മോണയിൽനിന്ന് രക്തം വരികയാണെങ്കിൽ ഡെന്റിസ്റ്റിനെ കാണുക. വായനാറ്റവും മോണവീക്കവും മോണരോഗത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹരോഗികൾക്ക് ഈ അവസ്ഥയുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. പുകവലിക്കുന്നവരിൽ മോണരോഗത്തിന് സാദ്ധ്യത കൂടുതലാണ്. ചെറുപ്പം മുതൽ പല്ലിന്റെ ആരോഗ്യത്തിൽ ശ്രദ്ധിച്ചാൽ രോഗത്തെ പ്രതിരോധിക്കാം. ശരിയായ രീതിയിലും സമയമെടുത്തും പല്ല് തേക്കുകയും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്താൽ രോഗം മാറിനിൽക്കും.