mm

ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.ഏറെ കൗതുകം ജനിപ്പിക്കുന്നതാണ് ടീസർ. പൂർണമായും നർമമുഹൂർത്തങ്ങളിലൂടെ ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കുന്നു എന്ന സൂചന ടീസർ നൽകുന്നു. അജു വർഗീസ്. ബൈജു സന്തോഷ്, സാദിഖ്. കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ.കിജൻ രാഘവൻ. നിഷ സാരംഗ്, എന്നിവരാണ് മറ്റ് താരങ്ങൾ. എം.സിന്ധുരാജിന്റേതാണ് രചന മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു. കലാസംവിധാനം - അർക്കൻ. സപ്ത തരംഗ് ക്രിയേഷൻസിന്റെ ബാനറിൽ ഒ.പി.ഉണ്ണിക്കൃഷ്ണൻ. സന്തോഷ് വള്ളക്കാലിൽ, ജയ ഗോപാൽ, പി.എസ്. പ്രേമാനന്ദ് എന്നിവർ ചേർന്നാണ് നിർമാണം. സപ്ത തരംഗ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.പി.ആർ. ഒ വാഴൂർ ജോസ്.