mm

കൽപ്പന തിവാരിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം അല്ലാടി സംവിധാനം ചെയ്യുന്ന പേജസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി. ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, മലയാളം എന്നീ ആറ് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് പേജസ് റിലീസ് ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമയായ പേജസിൽ കൽപ്പന തിവാരിയെ കൂടാതെ പങ്കജ് മുൻഷി, ആനന്ദ് രംഗരാജൻ, ശിൽപ ദാസ്, സാമന്ത മുഖർജി, വിജയ് മേരി, മധു, അരുണശ്രീ സാദുല, പ്രസാദ് കമലനാഭ, രവി വൈഡ്, നിഹാരി മണ്ഡൽ, ആനന്ദ കിഷോർ, ദാവൂദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.റാം അല്ലാടി, ശ്രീധർ സമ്മേത, കൃഷ്ണ ഗുണ്ടുപള്ളി എന്നിവരാണ് ഛായാഗ്രഹണം. എ.ആർ ഐടി വർക്ക്സ് ഇന്ത്യ ആണ് നിർമാണം. പി. ആർ. ഒ : പി.ശിവപ്രസാദ് .