എലിസബത്ത് നല്ല വ്യക്തി

കുടുംബജീവിതം രണ്ടാമതും തകർന്നുവെന്നും അതിനു കാരണം മാദ്ധ്യമങ്ങളെന്ന് ബാല ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് കാരണം മാദ്ധ്യമങ്ങളാണ്. കുടുംബജീവിതത്തിൽ രണ്ടുപ്രാവശ്യം തോറ്റുപോയി. ഇപ്പോൾ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിൽ എത്തിച്ചതിന് മാദ്ധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം എലിസബത്ത് എന്നേക്കാൾ നല്ല വ്യക്തിയാണ്. അവർ സ്‌ത്രീയാണ്. ഡോക്ടറാണ്. കുറച്ചു മനസമാധാനം കൊടുക്കണം. എനിക്കും നാവുണ്ട്. എന്നാൽ സംസാരിച്ചാൽ ശരിയാവില്ല. ബാല പറഞ്ഞു. ബാലയും ഭാര്യ എലിസബത്തും വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായി പ്രചരിച്ചിരുന്നു . കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. വിവാഹശേഷം സന്തോഷത്തോടെ ബാലയും എലിസബത്തും മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.