mm

നാടക-ചലച്ചിത്ര രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ആക്ട് തിരൂർ നൽകുന്ന പുരസ്കാരം പ്രശസ്ത നടിയും സംഗീതജ്ഞയുമായ ശ്രീലത നമ്പൂതിരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15000 രൂപയും ഫലകവുമാണ് പുരസ്കാരം . ജനാർദനൻ പേരാമ്പ്രാ ,​ എസ്.ത്യാഗരാജൻ,​സരസ്വതി നമ്പൂതിരി,​ഡോ:എം.എൻ . അബ്ദുറഹ്മാൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. നവംബർ 12ന് വൈകീട്ട് 6:30ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഉപഹാര സമർപ്പണം നടത്തും.