
ലണ്ടൻ: ഇംഗ്ലീഷ് പ്രമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയുടെ പരിശീലക സ്ഥാനത്തു നിന്നും ഇംഗ്ലണ്ടിന്റെയും ലിവർപൂളിന്റെയും ഇതിഹാസ താരമായിരുന്ന സ്റ്റീവൻ ജെറാർഡിനെ പുറത്താക്കി. ടീമിന്റെ തുടർച്ചയായ തോൽവികളെത്തുടർന്നാണ് ജെറാർഡിന് സ്ഥാനം നഷ്ടമായത്. പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം ഫുൾഹാമിനോട് തോറ്റതിന് പിന്നാലെയാണ് ജെറാർഡിന്റ സേവനം അടിയന്തരമായി അവസാനിപ്പക്കാൻ ക്ലബ് തീരുമാനിച്ചത്. ഈ പ്രിമിയർ ലീഗ് സീസണിൽ കളിച്ച 11 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ആസ്റ്റൺവില്ലയ്ക്ക് ജയിക്കാനായത്.ആറെണ്ണത്തിലും തോറ്റു. മൂന്നെണ്ണം സമനിലയായി. നിലവിൽ 17-ാം സ്ഥാനത്താണ് വില്ല. കഴിഞ്ഞ നവംബറിലാണ് ജെറാർഡ് ആസ്റ്രൺ വില്ലയുടെ പരിശീലക സ്ഥാനം ഏറ്രെടുത്തത്.
നേരത്തേ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ പരിശീലകനായിരുന്ന ജെറാർഡ് അവരെ ലീഗ് ചാമ്പ്യൻമാരാക്കിയാണ് ആസ്റ്റൺ വില്ലയിൽ എത്തിയത്.