newyork

ന്യൂയോർക്ക്: അടുത്ത വർഷം മുതൽ ദീപാവലി ദിവസം സ്‌കൂളുകൾക്ക് പൊതുഅവധിയായിരിക്കുമെന്ന് യു.എസിലെ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് അറിയിച്ചു. ന്യൂയോർക്ക് അസംബ്ലി മെമ്പർ ജെന്നിഫർ രാജ്‌കുമാറാണ് നിയമനിർമ്മാണം മുന്നോട്ടുവച്ചത്. ജെന്നിഫറിന്റെ സാന്നിദ്ധ്യത്തിലാണ് അവധി പ്രഖ്യാപിക്കാനുള്ള തീരുമാനം എറിക് ആഡംസ് അറിയിച്ചത്. സ്‌കൂൾ കലണ്ടറിൽ ജൂണിലെ ആദ്യ വ്യാഴാഴ്ച നൽകിവന്നിരുന്ന ആനിവേഴ്സറി ഡേയുടെ അവധി ഒഴിവാക്കിയാണ് ദീപാവലിയ്ക്ക് നൽകാൻ തീരുമാനിച്ചത്.