mehbooba-mufthi

ശ്രീനഗർ: ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഔദ്യോഗിക വസതി ഒഴിയണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ശ്രീനഹറിലെ ദാൽ തടാകത്തിന് അഭിമുഖമായി ഗുപ്കർ റോഡിലുള്ള വസതിയാണ് മെഹ്ബൂബയ്‌ക്കും പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സയീദിനും അനുവദിച്ചിരുന്നത്. 2005 മുതൽ മെഹ്ബൂബ ഇവിടെയാണ് താമസിക്കുന്നത്. വസതി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചെന്ന് പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) വക്താവ് സുഹൈൽ ബുഖാരി പറഞ്ഞു. പകരം താമസ സൗകര്യം അനുവദിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, മുഫ്തിക്ക് ആവശ്യമെങ്കിൽ മറ്റൊരു വസതി നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.