dcx

കൊച്ചി: ഡി.സി.എക്‌സ് സിസ്‌റ്റംസിന്റെ പ്രാരംഭ ഓഹരിവില്പനയ്ക്ക് (ഐ.പി.ഒ) 31ന് തുടക്കമാകും. നവംബർ രണ്ടുവരെ നീളുന്ന ഐ.പി.ഒയിലൂടെ 400 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളുടെ 100 കോടി രൂപയുടെ ഓഹരികളുമാണ് (ഓഫർ ഫോർ സെയിൽ) വിറ്റഴിക്കുന്നത്. രണ്ടുരൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയൊന്നിന് 197-207 രൂപനിരക്കിലാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 72 ഓഹരികൾക്കും അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.