agni-prime

ന്യൂഡൽഹി : ഇന്ന് രാവിലെ അഗ്നി പ്രെെം ബാലിസ്റ്റിക് മിസെെൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവായുധ വാഹകശേഷിയുള്ള ദീർഘദൂര മിസെെലാണ് അഗ്നി പ്രെെം ബാലിസ്റ്റിക് . പരീക്ഷണ പറക്കലിനിടെ മിസെെൽ പരാമവധി വേഗതയിൽ സഞ്ചരിച്ചു. എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർത്തികരിച്ചതായും . അഗ്നി പ്രെെമിന്റെ മുന്നാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.ഇതോടെ മിസെെലിന്റെ കൃതൃതയും വിശ്വാസ്യതയും ഒന്നുകൂടി ആവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി പ്രെെം കംപോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് മിസെെൽ നി‌ർമ്മിച്ചിരിക്കുന്നത്. ഇതിന് 1000-2000 കിലോമീറ്റർ പരിധിയുണ്ട്. ഡോ.എ.പി.ജെ.അബ്ദുൾകലാം ഐലൻഡിലെ ടെസ്റ്റിംഗ് ഫെസിലിറ്റിയിൽ നിന്നാണ് മിസെെൽ പരീക്ഷണം നടത്തിയത്.

അഗ്നി പ്രെെം ബാലിസ്റ്റിക് മിസെെലിന്റെ ആദ്യ പരീക്ഷണം കഴിഞ്ഞ വർഷം ജൂണിലാണ് നടന്നത്. രണ്ടാമത്തേത് ഡിസംബറിലും. ഈ രണ്ട് അവസരങ്ങളിലും മിസെെൽ എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റിയിരുന്നു.