
കേരളത്തിന്റെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ് ഇഡ്ഡലി. നിരവധി ആരോഗ്യ ഗുണങ്ങളും ഇഡ്ഡലിയ്ക്കുണ്ട്. നിറങ്ങൾ മാറ്റിയ പല തരത്തിലുള്ള ഇഡ്ഡലികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അത്തരത്തിന്റ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്. നീല നിറത്തിലുള്ള ഇഡലികൾ. ശംഖുപുഷ്പം കൊണ്ടാണ് ഈ ഇഡ്ഡലികൾ ഉണ്ടാക്കിയിരിക്കുന്നത്. ശംഖുപുഷ്പം പറിച്ച് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുകയും പിന്നീട് ഈ വെള്ളം തയ്യാറാക്കി വച്ചിരിക്കുന്ന ഇഡ്ഡലി മാവിലേയ്ക്ക് ചേർത്ത് ഇളക്കുന്നു. അപ്പോൾ ആ മാവിന്റെ നിറം നീലനിറമാകുന്നതും വീഡിയോയിൽ കാണാം. ശേഷം ഈ മാവ് ഇഡ്ഡലിത്തട്ടിലേക്ക് പകരുന്നു. അത് വേവിച്ചെടുക്കുന്നതോടെ ബ്ലൂ ഇഡ്ഡലി റെഡി. ജ്യോതിസ് കിച്ചൻ എന്ന ഫുഡ് ബ്ലോഗേർ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ എട്ട് ലക്ഷത്തിൽ കൂടുതൽ പേരാണ് കണ്ടത്. 30,000 ൽ അധികം ലെെക്കുകളും വീഡിയോയ്ക്ക് ഉണ്ട്. പലരും ഇതിന്റെ സ്വാദ് എങ്ങനെയുണ്ട് എന്ന് തിരക്കി കമന്റുകൾ ഇട്ടിട്ടുണ്ട്. ചിലർ ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെക്കുറിച്ചും പറയുന്നുണ്ട്.