fisherman

ചെന്നൈ: ഇന്ത്യൻ നാവികസേനയുടെ വെടിയേറ്റ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളി അപകട നില തരണം ചെയ്തു. തമിഴ്നാട് മയിലാടുതുറൈ സ്വദേശിയായ വീരവേലിന്റെ (30) വയറിലും തുടയിലുമാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യ - ശ്രീലങ്ക അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയ്‌ക്ക് സമീപമുള്ള പാൾക്ക് ഉൾക്കടലിലായിന്നു സംഭവം. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയ ഇയാളോട് ഉദ്യോഗസ്ഥർ ബോട്ട് നിറുത്താൻ ആവശ്യപ്പെട്ടു. എന്നാൽ ശ്രീലങ്കൻ നാവിക സേനയാണെന്നു കരുതി ഇയാൾ ബോട്ട് നിറുത്തിയില്ല. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ബോട്ട് നിറുത്താത്തതിനെ തുടർന്നാണ് വെടിയുതിർത്തതെന്ന് നാവികസേന പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.