jj

കോട്ടയം: പി.പി.ഇ കിറ്റ് അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

കർഷക സംഘം സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കോട്ടയം ഡി.സി.സി ഓഫീസിന് സമീപത്ത് കാത്തുനിന്ന പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയും കോൺഗ്രസ് പതാകയും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു,​ ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കി.

കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ ലോകായുക്ത അന്വേഷണം നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്.