muraleedharan

കോഴിക്കോട്: ബലാത്സംഗകേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കെ.പി.സി.സി നടപടി വൈകിയെന്ന് കെ.മുരളീധരൻ എംപി. നടപടി ഉടനുണ്ടാകുമെന്നും പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഒളിവിൽ പോകേണ്ട കാര്യമില്ലായിരുന്നു എന്ന നിലപാടാണ് പാർട്ടിക്കുള്ളത്.മുൻപ് വിൻസന്റ് എം.എൽ.എയ്ക്കെതിരെ പരാതി വന്നപ്പോൾ അതിനെ ശക്തമായി അഭിമുഖീകരിക്കുകയും നിരപരാധിത്വം തെളിയിക്കുകയും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.എന്നാൽ എൽദോസിനെതിരെ കേസ് വന്നപ്പോൾ അദ്ദേഹം ഒളിവിൽ പോവുകയാണുണ്ടായത്.ഈ സാഹചര്യത്തിൽ എന്താണ് കാര്യമെന്ന് പാർട്ടിക്ക് പോലും അറിയാത്ത അവസ്ഥയുണ്ടായെന്നും മുരളീധരൻ പറഞ്ഞു.