ronaldo

ലണ്ടൻ: പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം ടോട്ടൻ ഹാം ഹോട്ട്‌സ്പറിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങാൻ സൂപ്പ‌ർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വിസമ്മതിച്ചുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് ഇന്നലെ വ്യക്തമാക്കി. ആ​​​ദ്യ​​​ ​​​ഇ​​​ല​​​വ​​​നി​​​ൽ​​​ ​​​ഇ​​​ടം​​​ ​​​കി​​​ട്ടാ​​​തി​​​രു​​​ന്ന​​​ ​​​റൊ​​​ണാ​​​ൾ​​​ഡോ​​​ ​മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡ്രസിംഗ് ടീമിലേക്ക് മടങ്ങിയത് വിവാദമായിരുന്നു. ഇത് ​ഗു​രു​ത​ര​മാ​യ​ ​തെ​റ്റാ​ണെ​ന്ന് ​വി​ല​യി​രു​ത്തി​യ​ ​ക്ല​ബ് ​ ഇന്ന്​ചെ​ൽ​സി​ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​നുള്ള ​ ​ടീ​മി​ൽ​ നി​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​ഒ​ഴി​വാക്കുകയും ചെയ്തിരുന്നു.

ഗോവയ്ക്ക് ജയം,

ഒന്നാമത്

ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവ 2-0ത്തിന് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി. ജയത്തോടെ പോയിന്റ് ടേബിളിൽ ഗോവ ഒന്നാമതെത്തി. ത്‌ലാംഗും സദാവോയിയുമാണ് ഗോവയുടെ സ്കോറർമാർ.