aswin

ഗു​വാ​ഹ​ത്തി​:​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ​അ​പ്പ​ർ​ ​സി​യാം​ഗ് ​ജി​ല്ല​യി​ൽ​ ​അ​ഞ്ച് ​സൈ​നി​ക​രു​മാ​യി​ ​പോ​യ​ ​ഹെ​ലി​കോ​പ്ട​ർ​ ​ത​ക​ർ​ന്ന് ​മലയാളിയുൾപ്പെടെ നാലു പേർക്ക് ദാരുണാന്ത്യം. ചെറുവത്തൂർ കിഴക്കേമുറി കാട്ടുവളപ്പിൽ കെ.വി. അശ്വിനാണ് (24) മരിച്ചത്. സൈനിക ഉദ്യോഗസ്ഥർ ഇന്നലെ മരണവിവരം നാട്ടിൽ ബന്ധുക്കളെ വിളിച്ചറിയിച്ചു. മരിച്ച മറ്റുള്ളവരുടെ വിവരം ലഭ്യമായിട്ടില്ല. കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.

മി​ഗ്ഗിം​ഗ് ​ഗ്രാ​മ​ത്തി​ന് ​സ​മീ​പം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10.45​നാ​ണ് ​സൈ​നി​ക​ ​ഹെ​ലി​കോ​പ്ട​ർ​ ​ത​ർ​ന്ന​ത്.​ ​മോ​ശം​ ​കാ​ലാ​വ​സ്ഥ​യാ​ണ് ​അ​പ​ക​ട​ ​കാ​ര​ണ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​വി​വ​രം. രാ​വി​ലെ​ ​ലി​കാ​ബ​ലി​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ​വി​മാ​ന​മാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ ​എ​ന്നാ​ൽ​ ​അ​പ​ക​ട​സ്ഥ​ല​ത്തെ​ത്താ​ൻ​ ​റോ​ഡി​ല്ലാ​ത്ത​തും​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ദു​ഷ്ക​ര​മാ​ക്കി.

ത​ക​ർ​ന്ന​ ​ഹെ​ലി​കോ​പ്ട​റി​ന് ​തീ​പി​ടി​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളും​ ​പു​റ​ത്തു​ ​വ​ന്നു.​ ​എം.​ഐ​ ​-17,​ ​ര​ണ്ട് ​ധ്രു​വ് ​ഹെ​ലി​കോ​പ്ട​റു​കളിലു​മാ​യാ​ണ് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ക്കു​ന്ന​ത്.​ ​അ​പ​ക​ട​ത്തി​ൽ​ ​കേ​ന്ദ്ര​ ​നി​യ​മ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു​ ​അ​ഗാ​ധ​മാ​യ​ ​ദുഃ​ഖം​ ​രേ​ഖ​പ്പെ​ടു​ത്തി.

 അശ്വിൻ നാട്ടിൽ വന്നത് ഓണത്തിന്

കിഴക്കേമുറിയിലെ എം.കെ. അശോകൻ - കെ.വി. കൗസല്യ ദമ്പതികളുടെ മകനാണ് കെ.വി. അശ്വിൻ. നാലുവർഷം മുമ്പ് സൈന്യത്തിൽ ചേർന്ന അശ്വിൻ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ഓണത്തിന് നാട്ടിൽ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് തിരിച്ചു പോയത്. നവംബറിൽ അവധിക്ക് നാട്ടിലേക്ക് വരുമെന്ന് സുഹൃത്തുക്കളെ അറിയിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായത്.
മൃതദേഹം ഞായറാഴ്ച നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അതേസമയം ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സഹോദരങ്ങൾ: അശ്വതി, അനശ്വര.