gg

ദീപാവലി റിലീസായി എത്തിയ നിവിൻ പോളി ചിത്രം പടവെട്ടിന് ഗംഭീര അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് പടവെട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലർ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷ ചത്രം നിറവേറ്റി എന്നുതന്നെ പറയാം. നായകനായ രവിയായി മികച്ച പ്രകടനമാണ് നിവിൻ പോളിയുടേത്. നിവിൻ പോളിയുടെ അതിശക്തമായ തിരിച്ചുവരവെന്ന് ചിത്രത്തെ വിശേഷിപ്പിക്കാനാകും, മനസ്സിന്റെ തടവറയിൽ സ്വയം ബന്ധനസ്ഥനായ രവിയിൽ നിന്നും ഒരുകാലത്ത് നാടിന്റെ അഭിമാനമായിരുന്ന മാലൂർ രവിയിലേക്കുള്ള അയാളിലെ തിരിച്ചു പോക്ക് നിവിൻ മനോഹരമാക്കി

ഷമ്മി തിലകൻ,​ രമ്യ സുരേഷ്,​ ഷൈൻ ടോം ചാക്കോ എന്നിവരുടേതാണ് എടുത്തു പറയേണ്ട മറ്റുകഥാപാത്രങ്ങൾ. .

നിർമ്മാതാവ് കൂടിയായ സണ്ണി വെയ്ൻ, ഇന്ദ്രൻസ്, വിജയരാഘവൻ, ജാഫർ ഇടുക്കി എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയം. അകാലത്തിൽ വിടപറഞ്ഞ കൈനകരി തങ്കരാജ്, അനിൽ നെടുമങ്ങാട് എന്നിവരും ചിത്രത്തിലുണ്ട്. ഗോവിന്ദവസന്ത ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. രംഗനാഥ് രവിയുടെ ശബ്ദമിശ്രണം, ദീപക് ഡി. മേനോന്റെ ക്യാമറ എന്നിവ ഉൾപ്പെടുന്ന സാങ്കേതിക വിഭാഗത്തിലെ ഓരോരുത്തരും അഭിനന്ദനമർഹിക്കുന്നു.