
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച പാർട്ടിയിൽ താരമായി നടി ജാൻവി കപൂർ. മനീഷ് ഡിസൈൻ ചെയ്ത പച്ച ലെഹങ്കയിലായിരുന്നു ജാൻവി എത്തിയത്. മോഡേൺ സ്റ്റൈലിൽ ഒരുക്കിയ ബ്ലൗസ് ആണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. കല്ലുകൾ, മുത്തുകൾ, പഞ്ചിംഗ് നെക്ക്‌ലൈൻ, സീക്വിൻ എംബ്ലിഷ്‌മെന്റ് എന്നിവയാണ് ബ്ലൗസ് ഡിസൈനിംഗിന് ഉപയോഗിച്ചിരിക്കുന്നത്. സ്ട്രാപ്പ് സ്ലീവ്സ് ആണ് മറ്റൊരു പ്രത്യേകത. ഹെവി എംബ്ലിഷ്ഡ് ലെഹങ്കയും സറി ദുപ്പട്ടയുനമാണ് ഇതിനൊപ്പംപെയർ ചെയ്തിരിക്കുന്നത്.
ആക്സസറീസിൽ മിനിമൽ െ്രസ്രെൽ ആണ് ജാൻവി പിന്തുടർന്നത്. ഒ മരതക മോതിരവും കമ്മലുമായിരുന്നു താരം ഉപയോഗിച്ചത്. ഈ ലുക്കിലുള്ള ഏതാനും ചിത്രങ്ങൾ ജാൻവി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കായ 'മിലി' ആണ് ജാൻവി കപൂറിന്റെപുറത്തിറങ്ങാനുള്ള സിനിമ. 'ഹെലന്റെ' സംവിധായകൻ മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ചിത്രം ഒരുക്കുന്നത്.ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പേക്ഷകരിലേക്കെത്തിയ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം